Saturday 16 May 2015

സംസാരസംസ്കാരം

"സംസാരസംസ്കാരം" മലയാള മണ്ണിന്റെ പുതിയ സംസ്കാരത്തിന്റെ  പേര്. എന്തും ഏതും എവിടെയും എപ്പോഴും സംസാരിച്ചു തീർക്കാൻ വെമ്പൽ കൊള്ളുന്ന മലയാളി.  "THE MAGIC OF CONVERSATION".  സംസാരിച്ചാൽ എല്ലാത്തിനും പരിഹാരം  കണ്ടെത്താം എന്ന് അവൻ ഇന്നും വിശ്വസിക്കുന്നു. പലപ്പോഴും അതു ഒരു വലിയ സത്യവുമാണ്.

എന്നും പുതുമ ഇഷ്ടപ്പെടുന്ന മലയാളി സംസാരവിഷയത്തിന്റെ  കാര്യത്തിലും ഇതു തന്നെ പാലിക്കുന്നു.  അവനെ വിഷയങ്ങൾക്കൊണ്ട് നിറക്കുവാൻ വാർത്തമാധ്യമങ്ങളും മത്സരിക്കുന്നു.  വിഷയങ്ങളിൽ നിന്നും  വിഷയങ്ങളിലേക്ക് മാറിമറിഞ്ഞ് സംസ്കാരം ലാഭനഷ്ടങ്ങൾക്ക് ഇടവരുത്താതെ  ഒരു  നേർരേഖയായി മുന്നേറുന്നു, ഏറ്റവും സജീവമായി  തന്നെ.

ലോകം കണ്ട വലിയ ബുദ്ധിമാന്മാരിൽ ഭേദപ്പെട്ട സ്ഥാനം അലങ്കരിക്കുന്നവർ ആണ് മലയാളികൾ. അതുകൊണ്ടുതന്നെ മലയാളിയുടെ സംസാരങ്ങൾ അർത്ഥസമ്പുഷ്ടവും മനുഷ്യനന്മയ്ക്ക് ഉതകുന്നതും പുരോഗമനാത്മകവുമാണ്‌. PRACTICE MAKE PERSON PERFECT എന്ന് പറയുന്നത് മലയാളിയുടെ സംസാരസംസ്കാരത്തിന്റെ   കാര്യത്തിൽ വളരെ ശരിയാണ്. മതം, രാഷ്ട്രീയം, സാമൂഹികം, ദേശീയം, അന്തർദേശീയം, സാമ്പത്തികം, കായികം , ആരോഗ്യം, വിനോദം ..... വിഷയം ഏതായാലും മലയാളി സംസാരിക്കും, നല്ലനല്ല ആശയങ്ങൾ ങ്കുവയ്ക്കുകയും   ചെയും.

പക്ഷെ ഒരു കുറവ്. മേൽ പറഞ്ഞ സംസാരത്തിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്ന  ആശയങ്ങൾ ആരു പ്രാവർത്തികമാക്കുംപ്രവർത്തി എന്ന വാക്ക് സംസാരസംസ്കാരത്താൽ  മങ്ങലേൽക്കപ്പെടുന്നു. അത് ആലോചനകൾക്കും അവലോനങ്ങൾക്കും വഴിമാറുന്നു. ഒടുവിൽ പ്രവർത്തി എന്നത് 
വാഗ്ദാനങ്ങളായി  അക്ഷര രൂപത്തിലും സ്വരരൂപതിലും സുക്ഷിക്കപ്പെടുന്നു. ഇതിനെ പ്രവര്‍ത്തിദോഷം എന്നു വിളിക്കാമോ അറിഞ്ഞുകൂടാ. പക്ഷെ ഒന്നറിയാം പ്രവര്‍ത്തി ഇല്ലായ്മ ഒരു കുറവ് തന്നെയാണ്.

അല്ലറ ചില്ലറ കൂലിപ്പണിക്കൊക്കെ മറ്റുദേശക്കാർ വന്നുതുടങ്ങി. അതുപോലെ ആശയം പ്രാവര്‍ത്തികമാക്കൽ ഒരു കൂലിപ്പണി ആക്കേണ്ടി വരുമോയെന്നു ഞാൻ സംശയിക്കുന്നു.

മനോഹരമായി ചിന്തിക്കാനും ആശയവിനിമയം നടത്താനും കഴിയുന്ന മലയാളിക്ക് പ്രവര്‍ത്തിക്കാനും കഴിയും. അതിന്റെ തെളിവാണ് മറുനാട്ടിൽ അവൻറെ പ്രവര്‍ത്തങ്ങൾക്ക്  കിട്ടിയിട്ടുള്ള അംഗീകാരം. BRAIN DRAIN എന്ന ഒഴുക്കിൽ പെട്ട് മറുനാട്ടിൽ എത്തിയിട്ടുള്ള ഒരുപറ്റം മലയാളികളെ പോലെ  ഞാനും വിശ്വസിക്കുന്നു, "കുറച്ചു സംസാരം കൂടുതൽ പ്രവര്‍ത്തി".

"സംസാരസംസ്കാരത്തേക്കൾ പ്രവര്‍ത്തിസംസ്കരത്തിനു" കൂടുതൽ ഊന്നൽ കൊടുക്കുന്ന ഒരു നല്ല നാളേയ്ക്കായി കൈകോർക്കാം. അതിലേക്കു ജനത്തെ നയിക്കാൻ കഴിയുന്ന ജനനയകന്മാർക്കുവേണ്ടി അഥവാ അവരുടെ ഉയർത്തെഴുന്നെൽപ്പിനു വേണ്ടി പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു.                         
         

ശുഭപ്രദീക്ഷയോടെ......................... മറ്റൊരു മറുനാടൻ മലയാളി


Saturday 21 March 2015

കൃഷിയും ജീവിതവും

ഒരു മറുനാടൻ മലയാളി  ആയ ഞാൻ  ഇന്നു  ഏറ്റവും  സ്വദിക്കുന്ന ഒന്നാണ് കൃഷിഎൻറെ  ഒഴിവുനേരങ്ങൾ സുന്ദരമാക്കുന്ന എളിയ കലാരുപത്തെ ഞാൻ ഇന്ന്   ഏറെ  ഇഷ്ടപ്പെടുന്നു. എന്താ കാരണം?.. അത് എനിക്ക്  ആരോഗ്യം പ്രദാനം ചെയ്യുന്നു, രുചിയുള്ള ഭക്ഷണം നൽകുന്നു, ദൈനംദിന ചർച്ചകളിൽ ഒരു പ്രധാന വിഷയം ആയി മാറുന്നു, സംഭാഷണങ്ങൾക്ക് ഊഷ്മളത  ഏകുന്നു, എന്നിലെ  ശാരീരികമാനസിക ബുദ്ധിമുട്ടുകളെ കുറയ്ക്കുന്നു. എനിക്ക് ങ്കുവയ്ക്കൽ  അനുഭവം പ്രദാനം ചെയ്യുന്നു. അങ്ങനെ  എന്നെ ഒരു നല്ല മനുഷ്യ സ്നേഹിയാക്കുന്നു.
                         


ഞാൻ ഇന്ന്   കൂടുതൽ കൂടുതൽ മണ്ണിനെ സ്നേഹിക്കുന്നു. ഒരു ചെറിയ ചട്ടിയിൽ കരിവേപ്പിലയും മറ്റൊന്നിൽ പച്ചമുളകും നട്ടുനനച്ചു തുടങ്ങിയ ഞാൻ ഇന്ന് 3X4m സ്വപ്നം  വിളയിക്കുന്നു. അതിൽ ഞാനും എന്റെ കിടുംബവും സന്തോഷം കണ്ടെത്തുന്നു .

 മണ്ണ് ചതിക്കില്ല.......... എനിക്കു ഉത്തമ ബോധ്യം ഉണ്ട്.............