ഒരു മറുനാടൻ
മലയാളി ആയ
ഞാൻ ഇന്നു ഏറ്റവും ആസ്വദിക്കുന്ന
ഒന്നാണ് കൃഷി . എൻറെ ഒഴിവുനേരങ്ങൾ സുന്ദരമാക്കുന്ന ഈ എളിയ
കലാരുപത്തെ ഞാൻ ഇന്ന് ഏറെ ഇഷ്ടപ്പെടുന്നു.
എന്താ കാരണം?.. അത് എനിക്ക് ആരോഗ്യം പ്രദാനം ചെയ്യുന്നു, രുചിയുള്ള
ഭക്ഷണം നൽകുന്നു, ദൈനംദിന ചർച്ചകളിൽ
ഒരു പ്രധാന വിഷയം
ആയി മാറുന്നു, സംഭാഷണങ്ങൾക്ക്
ഊഷ്മളത ഏകുന്നു, എന്നിലെ ശാരീരികമാനസിക ബുദ്ധിമുട്ടുകളെ കുറയ്ക്കുന്നു. എനിക്ക് പങ്കുവയ്ക്കൽ അനുഭവം പ്രദാനം ചെയ്യുന്നു.
അങ്ങനെ എന്നെ ഒരു നല്ല മനുഷ്യ സ്നേഹിയാക്കുന്നു.
ഞാൻ ഇന്ന് കൂടുതൽ
കൂടുതൽ മണ്ണിനെ സ്നേഹിക്കുന്നു. ഒരു
ചെറിയ ചട്ടിയിൽ കരിവേപ്പിലയും മറ്റൊന്നിൽ
പച്ചമുളകും നട്ടുനനച്ചു തുടങ്ങിയ ഞാൻ ഇന്ന് 3X4mൽ സ്വപ്നം വിളയിക്കുന്നു. അതിൽ ഞാനും എന്റെ കിടുംബവും സന്തോഷം കണ്ടെത്തുന്നു .